ചെങ്കടലിൽ യുഎസ് ചരക്കുകപ്പലിനു നേരെ മിസൈൽ ആക്രമണം; കപ്പലിന് തീപിടിച്ചു, – വിഡിയോ

യെമന്റെ തെക്കൻ തീരത്ത് ചെങ്കടലിൽ അമേരിക്കൻ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം. മിസൈൽ പതിച്ച് കപ്പലിനു തീപിടിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. യെമനിലെ…

;

By :  Editor
Update: 2024-01-15 10:58 GMT

യെമന്റെ തെക്കൻ തീരത്ത് ചെങ്കടലിൽ അമേരിക്കൻ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം. മിസൈൽ പതിച്ച് കപ്പലിനു തീപിടിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

യെമനിലെ ഏദനിൽ നിന്നാണ് മിസൈൽ ആക്രമണമുണ്ടായതെന്ന് ബ്രിട്ടിഷ് മാരിടൈം ഓപ്പറേഷൻ അതോറിറ്റി അറിയിച്ചു. ഇസ്രയേലിലേക്കു പുറപ്പെട്ട കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. നിർദേശം അവഗണിച്ചതാണ് ആക്രമണ കാരണമെന്ന് ഹൂതികൾ വ്യക്തമാക്കി.

ഇസ്രയേല്‍ കപ്പലുകൾ ഒഴികെ ബാക്കിയെല്ലാം ചെങ്കടലിൽ‌ സുരക്ഷിതമാണെന്നും ഹൂതികൾ അറിയിച്ചു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ഗാസയിൽനിന്ന് സൈന്യത്തെ വെസ്റ്റ് ബാങ്കിലേക്കു മാറ്റി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സൈന്യം അറിയിച്ചു

Tags:    

Similar News