ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്

രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്റെ ‘കറ’ എന്ന നോവലിന്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വച്ച് സാറാജോസഫിനു വേണ്ടി മകൾ സംഗീത ശ്രീനിവാസൻ പുരസ്‌കാരം ഏറ്റുവാങ്ങി.…

By :  Editor
Update: 2024-01-14 01:30 GMT

രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്റെ ‘കറ’ എന്ന നോവലിന്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വച്ച് സാറാജോസഫിനു വേണ്ടി മകൾ സംഗീത ശ്രീനിവാസൻ പുരസ്‌കാരം ഏറ്റുവാങ്ങി.

സാഹിത്യകാരൻ കെ പി രാമാനുണ്ണി ചടങ്ങിൽ മുഖ്യാതിഥിയായി. ഇ.പി രാജഗോപാൽ, ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നന്ദകുമാര്‍ വി, കോഴിക്കോട് സോണല്‍ മേധാവി റെജി സി വി, ഫെഡറല്‍ ബാങ്ക് കോഴിക്കോട് റീജിയണല്‍ മേധാവി ജോസ്മോന്‍ പി ഡേവിഡ്, വൈസ് പ്രസിഡന്റ് ഷാജി കെ വി എന്നിവർ സംസാരിച്ചു. ബെന്യാമിന്‍, മനോജ് കുറൂര്‍, ഇ പി രാജഗോപാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്

കഴിഞ്ഞ വർഷത്തെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം മികച്ച എഴുത്തുകാരനായ കെ വേണുവിന്റെ കൃതിക്ക് ലഭിച്ചതു താൻ ശ്രദ്ധിച്ചിരുന്നു എന്നും ഈ വർഷം തന്റെ കറ എന്ന നോവലിന് ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും സാറാ ജോസഫ് അറിയിച്ചു.

Tags:    

Similar News