കാഞ്ഞങ്ങാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിനുള്ളില്‍ മരിച്ചനിലയിൽ
കാസര്‍കോട് : ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ആവിക്കരയിലാണ് നടുക്കുന്ന സംഭവം. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട…
;By : Editor
Update: 2024-02-16 22:07 GMT
കാസര്‍കോട് : ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ആവിക്കരയിലാണ് നടുക്കുന്ന സംഭവം.
കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), ഭാര്യ ഗീത, അമ്മ ലീല എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് മരിച്ച നിലയിലായിരുന്നു ഗീതയും ലീലയും.
അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.