മാസപ്പടി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ എം.എൽ.എ. കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയും 2017ൽ മുഖ്യമന്ത്രിക്ക്…
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ എം.എൽ.എ. കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയും 2017ൽ മുഖ്യമന്ത്രിക്ക് സി.എം.ആർ.എൽ നിവേദനം സമർപ്പിച്ചുവെന്നും കുഴൽനാടൻ പറഞ്ഞു.
2017 ൽ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സി.എം.ആർ.എൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ നാലു വർഷത്തിനിടെ 56 കോടിയുടെ ലാഭത്തിൽ എത്തിയെന്നും കുഴൽനാടൻ ആരോപിച്ചു. കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരിൽ തോട്ടപ്പള്ളിയിലെ മണൽ നീക്കം ചെയ്ത്തിലൂടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. ഇതിന്റെ ലാഭം കൊയ്തത് സി.എം.ആർ.എൽ ആണെന്നും അതിന്റെ പ്രതിഫലമാണ് എക്‌സാലോജിക്കിന് ലഭിച്ചതെന്നും കുഴൽനാടൻ തുറന്നടിച്ചു.