റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞു: ഡ്രൈവറുടെ മൃതദേഹം ലഭിച്ചത് മൂന്ന് കഷ്ണങ്ങളായി
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണ അന്ത്യം. തിരുനെല്‍വേലി മുക്കുടല്‍ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍…
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയില്‍വേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണ അന്ത്യം. തിരുനെല്‍വേലി മുക്കുടല്‍ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ നിന്നും 50 അടി താഴ്ചയില്‍ റെയില്‍വേ ട്രാക്കിലേക്കാണ് അര്‍ദ്ധരാത്രിയോടെ ലോറി വീണത്.കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്ലൈവുഡ് കയറ്റി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
വീഴ്ചയുടെ ആഘാതത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. മൂന്ന് കഷ്ണങ്ങളായാണ് ഡ്രൈവര്‍ മണിയുടെ മൃതദേഹം ലഭിച്ചത്. അപകടത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. ട്രെയിന്‍ വരുന്നതിന് 10 മിനിറ്റ് മുന്‍പാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തുനിന്നും 200 മീറ്റര്‍ അകലെയുണ്ടായിരുന്ന നാട്ടുകാര്‍ അപകട സിഗ്‌നല്‍ നല്‍കി ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊല്ലം ചെങ്കോട്ട പാതയില്‍ ഗതാഗതം പുനഃരാരംഭിച്ചത്. ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് ഒരു ലോറി പാളത്തിലേക്ക് പതിച്ചിരുന്നു. എന്നാല്‍ അന്ന് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.