ലോകകപ്പ് ഫൈനലിന്റെ പടി ആദ്യമായി ചവിട്ടി ക്രൊയേഷ്യ: കലാശപോരാട്ടത്തില്‍ എതിരാളിയായി ഫ്രാന്‍സ്

മോസ്‌കോ: ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ…

By :  Editor
Update: 2018-07-11 23:24 GMT

മോസ്‌കോ: ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യപകുതിയില്‍ കീറന്‍ ട്രിപ്പിയര്‍ (5ാം മിനിറ്റ്) നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (68), എക്‌സ്ട്രാ ടൈമില്‍ മരിയോ മാന്‍സൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്. ഞായറാഴ്ച കലാശപോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടും.

Similar News