എൻ.ടി.പി.സിയിൽ ഒഴിവുകൾ
നാഷനൽ തെർമൽ പവർ കോർപറേഷനിൽ (എൻ.ടി.പി.സി) പ്രവൃത്തിപരിചയമുള്ള പ്രഫഷനലുകളെ ഡെപ്യൂട്ടി മാനേജറായി തിരഞ്ഞെടുക്കുന്നു. പ്രോജക്ട് എറക്ഷൻ/ കൺസ്ട്രക്ഷൻ മേഖലകളിലാണ് നിയമനം. വിവിധ വിഭാഗങ്ങളിലായി ആകെ 110 ഒഴിവുകളുണ്ട്…
നാഷനൽ തെർമൽ പവർ കോർപറേഷനിൽ (എൻ.ടി.പി.സി) പ്രവൃത്തിപരിചയമുള്ള പ്രഫഷനലുകളെ ഡെപ്യൂട്ടി മാനേജറായി തിരഞ്ഞെടുക്കുന്നു. പ്രോജക്ട് എറക്ഷൻ/ കൺസ്ട്രക്ഷൻ മേഖലകളിലാണ് നിയമനം. വിവിധ വിഭാഗങ്ങളിലായി ആകെ 110 ഒഴിവുകളുണ്ട് (ഇലക്ട്രിക്കൽ എറക്ഷൻ 20, മെക്കാനിക്കൽ എറക്ഷൻ 50, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ എറക്ഷൻ 10, സിവിൽ കൺസ്ട്രക്ഷൻ 30).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ ബി.ടെക് ബിരുദവും 10 വർഷത്തിൽ കുറയാതെ എക്സിക്യൂട്ടിവ് തസ്തികയിലുള്ള പരിചയവും. വിജ്ഞാപനം www.ntpc.co.in ൽ ലഭ്യമാണ്.