എം.കെ. രാഘവന്റെ ജനഹൃദയയാത്ര തുടങ്ങി
പാർലമെന്റംഗമായിരിക്കെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് സംവദിക്കാനും ലക്ഷ്യമിട്ട് കോഴിക്കോട് എം.പി. എം.കെ. രാഘവൻ M.K. Raghavan നയിക്കുന്ന ജനഹൃദയയാത്രയ്ക്ക് പ്രൗഢമായ തുടക്കം.…
പാർലമെന്റംഗമായിരിക്കെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് സംവദിക്കാനും ലക്ഷ്യമിട്ട് കോഴിക്കോട് എം.പി. എം.കെ. രാഘവൻ M.K. Raghavan നയിക്കുന്ന ജനഹൃദയയാത്രയ്ക്ക് പ്രൗഢമായ തുടക്കം. ‘നാടിനൊപ്പം നന്മയോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന യാത്ര കൊടുവള്ളി നിയോജകമണ്ഡലത്തിലെ കട്ടിപ്പാറയിൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു
എം.കെ. രാഘവൻ എം.പി. പതാക ഏറ്റുവാങ്ങി. കേന്ദ്രസർക്കാരിനെ വിമർശിക്കുകോ നരേന്ദ്രമോദി എന്നൊരു വാക്കുപോലും പറയുകയോചെയ്യാത്ത പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലുള്ള രഹസ്യബാന്ധവവും അന്തർധാരയും ഇന്ന് വ്യക്തമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷനായ ചടങ്ങിൽ അഹമ്മദ് പുന്നക്കൽ, കെ. പ്രവീൺകുമാർ, എം.എ. റസാഖ്, പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു, വി.എം. ഉമ്മർ, പി. പ്രദീപ് കുമാർ, പി. ഗിരീഷ് കുമാർ, സി.പി. അജയകുമാർ, അഷ്‌റഫ് മണക്കടവ്, ദിനേശ് പെരുമണ്ണ തുടങ്ങിയവർ സംസാരിച്ചു. എം.കെ. രാഘവൻ മറുപടിപ്രസംഗം നടത്തി.കട്ടിപ്പാറ ടൗണിലെ ഉദ്ഘാടനത്തിനുശേഷം വാഹനങ്ങളുടെ അകമ്പടിയോടെ വെള്ളിയാഴ്ച യാത്രതുടർന്ന ജനഹൃദയയാത്രയുടെ ആദ്യദിനപര്യടനം കൊടുവള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ നരിക്കുനിയിൽ സമാപിച്ചു.
Sreejith Evening Kerala