എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച 16ന്
കോഴിക്കോട്∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ 16ന് 10.30ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 0495 2370176.
ആടുവളർത്തൽ പരിശീലനം
കോഴിക്കോട്∙ കണ്ണൂർ കക്കാട് റോഡിൽ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 19നും 20നും ആടുവളർത്തലിൽ പരിശീലനം നൽകുന്നു. 0497 2763473.
കേരളോത്സവം 15 മുതൽ
കോഴിക്കോട്∙ സംസ്ഥാന യുവജന ക്ഷേമബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലംവരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങൾ 15 മുതൽ ആരംഭിക്കും. പഞ്ചായത്ത് തലം 15 മുതൽ 30 വരെ, നഗരസഭ, കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്ത് തലങ്ങൾ ഡിസംബർ ഒന്ന് മുതൽ15 വരെ, ജില്ലാ പഞ്ചായത്ത് തലം ഡിസംബർ16 മുതൽ 31 വരെ, സംസ്ഥാനതലം 2025 ജനുവരി ആദ്യവാരം എന്നിങ്ങനെയാണ് തീയതികൾ.
ടാലന്റ് സെർച് സ്‌കോളർഷിപ്
കോഴിക്കോട്∙ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീം പദ്ധതിക്കായി പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന, നിലവിൽ 5, 8 ക്ലാസിൽ പഠിക്കുന്ന (സർക്കാർ/എയ്ഡഡ്) വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15. 0495-2370379, 2370657.
വിവരങ്ങൾ അറിയിക്കണം
ഓർക്കാട്ടേരി∙ ഏറാമല പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ വിവരങ്ങളും സന്നദ്ധ പ്രവർത്തനത്തിന് തയാറായ ബിരുദ വിദ്യാർഥികളുടെ വിവരങ്ങളും 18ന് അകം ഓഫിസിൽ അറിയിക്കണം.