‘കിരീടം സമർപ്പിച്ചത് എന്റെ ആചാരം, നൽകിയത് തന്റെ ത്രാണിക്ക് അനുസരിച്ച്; മാതാവ് അത് സ്വീകരിക്കും’ സുരേഷ്‌ഗോപി

തൃശൂർ ∙ കിരീടം സമർപ്പിച്ചത് തന്റെ ആചാരമാണെന്നും മാതാവ് അതു സ്വീകരിക്കുമെന്നും കിരീട വിവാദത്തിൽ പ്രതികരിച്ച് നടനും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ്‌ ഗോപി.…

By :  Editor
Update: 2024-03-04 11:27 GMT

തൃശൂർ ∙ കിരീടം സമർപ്പിച്ചത് തന്റെ ആചാരമാണെന്നും മാതാവ് അതു സ്വീകരിക്കുമെന്നും കിരീട വിവാദത്തിൽ പ്രതികരിച്ച് നടനും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ്‌ ഗോപി. ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പ്രതികരണം.

‘‘കിരീടം സമർപ്പിച്ചത് എന്റെ ആചാരമാണ്, അത് മാതാവ് സ്വീകരിക്കും. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നൽകിയത്. എന്നേക്കാൾ നൽകുന്ന വിശ്വാസികളുണ്ടാകാം. സ്വർണത്തിന്റെ കണക്കെടുക്കുന്നവർ സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്‌ടപ്പെട്ടവരുടെ കണക്കെടുക്കണം’’– സുരേഷ് ഗോപി പറഞ്ഞു.

ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമർപ്പിച്ചത്. 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പിൽ സ്വർണം പൂശിയാണ് നിർമിച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വാർത്തകൾ പ്രചരിച്ചു. ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ കോൺഗ്രസ് കൗൺസിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

Tags:    

Similar News