ഇൻതിഫാദ’ ഹമാസ് ദൗത്യം; ഭീകരതയ്‌ക്ക് എസ്എഫ്ഐ കൂട്ട് നിൽക്കുന്നു: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ
കേരള സർവ്വകലാശാലയുടെ യുവജനോത്സവത്തിന് ഇൻതിഫാദ എന്ന പേരിടാനുള്ള കാരണം പുറത്ത് കൊണ്ടുവരണമെന്ന് സെനറ്റ് അംഗങ്ങൾ. ഇത് സംബന്ധിച്ച് സെനറ്റ് അംഗങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം…
കേരള സർവ്വകലാശാലയുടെ യുവജനോത്സവത്തിന് ഇൻതിഫാദ എന്ന പേരിടാനുള്ള കാരണം പുറത്ത് കൊണ്ടുവരണമെന്ന് സെനറ്റ് അംഗങ്ങൾ. ഇത് സംബന്ധിച്ച് സെനറ്റ് അംഗങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. യുവജനോത്സവ സംഘാടകർക്ക് അന്താരാഷ്‌ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. ഇത് അന്വേഷിക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നത്.
ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നതിനായി ഹമാസ് ഉപയോഗിച്ചിരുന്ന വാക്കായിരുന്നു ഇൻതിഫാദ. ഇതൊരു ഭീകരവാദ പദമാണ്. രക്തത്തിൽ കുതിർന്നൊരു പദം കൂടിയാണ്. അതിനാൽ, ഇത് അക്രമണത്തിനുള്ള പ്രേരണയല്ലാതെ മറ്റൊന്നുമല്ല. തീവ്രവാദ സംഘടനകളെയും അവരുടെ ക്രൂരമായ പ്രവൃത്തികളെയും അവരുടെ പ്രിയപ്പെട്ട ഭീകര വാക്കുകളെയും നിയമാനുസൃതമാക്കുകയും സാധാരണമാക്കുകയും ചെയ്യാന്‍ തീവ്രമായ ശ്രമങ്ങളാണ് എല്ലായിപ്പോഴും നടക്കുന്നതെന്നാണ് നിവേദനത്തിൽ പറയുന്നത്.