വന്യമൃഗശല്യം: കേരളവും കര്‍ണാടകയും സഹകരിച്ച് നീങ്ങും, അന്തഃസംസ്ഥാന കരാറില്‍ ഒപ്പുവച്ചു

തിരുവനന്തപുരം: വന്യമൃഗശല്യം തടയുന്നതിനായി അന്തഃസംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ച് കേരളവും കര്‍ണാടകയും. പ്രധാനമായും നാല് ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഇരു സംസ്ഥാനങ്ങഉും ധാരണയിലെത്തിയത്. മനുഷ്യ-മൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തല്‍,…

;

By :  Editor
Update: 2024-03-10 08:14 GMT

തിരുവനന്തപുരം: വന്യമൃഗശല്യം തടയുന്നതിനായി അന്തഃസംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ച് കേരളവും കര്‍ണാടകയും. പ്രധാനമായും നാല് ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഇരു സംസ്ഥാനങ്ങഉും ധാരണയിലെത്തിയത്. മനുഷ്യ-മൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തല്‍, സംഘര്‍ഷത്തിന്റെ കാരണം കണ്ടെത്തല്‍, പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലെ കാല താമസമൊഴിവാക്കല്‍, വിവരം വേഗത്തില്‍ കൈമാറല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നില്‍ക്കാണുന്നത്.

ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വില്‍ നടന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. കേരള വനംമന്ത്രി എ.കെ ശശീന്ദ്രന്‍, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം, തമിഴ്‌നാട്ടില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

നോഡല്‍ ഓഫീസറും അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമടങ്ങുന്ന അന്തര്‍ സംസ്ഥാന ഏകോപന സമിതി (ICC) രൂപവത്കരിക്കാനും ധാരണയായി. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാടും കര്‍ണാടകയും പിന്തുണച്ചിട്ടുണ്ട്.

Tags:    

Similar News