എ.സി.കൾക്ക് സമ്മർ കൂൾ ഓഫറുമായി അജ്മൽ ബിസ്മി
സമ്മർ കൂൾ ഓഫർ പ്രഖ്യാപിച്ച് അജ്‌മൽബിസ്‌മി. ബ്രാൻഡഡ് എ.സികൾ 70% വരെ വിലക്കുറവിൽ സ്വന്തമാക്കാം. കിടിലൻ എക്സ്ചേയ്ഞ്ച് ഓഫറുകളും ഇഎംഐ സ്‌കീമുകളും എക്സ്റ്റൻഡഡ് വാറണ്ടി സൗകര്യവും ലഭ്യമാണ്.…
;By : Editor
Update: 2024-03-10 05:23 GMT
സമ്മർ കൂൾ ഓഫർ പ്രഖ്യാപിച്ച് അജ്‌മൽബിസ്‌മി. ബ്രാൻഡഡ് എ.സികൾ 70% വരെ വിലക്കുറവിൽ സ്വന്തമാക്കാം. കിടിലൻ എക്സ്ചേയ്ഞ്ച് ഓഫറുകളും ഇഎംഐ സ്‌കീമുകളും എക്സ്റ്റൻഡഡ് വാറണ്ടി സൗകര്യവും ലഭ്യമാണ്. കിച്ചൻ അപ്പ്ളയൻസുകൾക്ക് 60 ശതമാനം വരെയും വിലക്കുറവ്
എ.സി.കൾക്ക് വേനൽക്കാല വിലക്കുറവുമായി ഗൃഹോപകരണ വിപണന ശൃംഖലയായ ‘അജ്മൽ ബിസ്മി’. അജ്മൽ ബിസ്മിയുടെ ഇലക്‌ട്രോണിക്സ് വിഭാഗത്തിൽ മുൻനിര കമ്പനികളുടെ എ.സി.കൾക്ക് 70 ശതമാനം വരെയാണ് ‘സമ്മർ കൂൾ ഓഫർ’ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി എൽ.ജി., സാംസങ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ എ.സി.കൾ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
കാർഡ് പർച്ചേസുകൾക്കൊപ്പം 20 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്, എക്സ്‌ചേഞ്ച് ഓഫറുകൾ, ഏറ്റവും കുറഞ്ഞ ഇ.എം.ഐ. സ്‌കീമുകൾ എന്നിവയും ഉണ്ട്. ഇതിനുപുറമേ അധിക വാറന്റി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബജാജ് ഫിൻസെർവ് വഴി വാങ്ങുമ്പോൾ 3,500 രൂപ വരെ വിലയുള്ള കാഷ് വൗച്ചറുകളും നേടാം.