ലോകത്തെ ആശങ്കയിലാഴ്ത്തി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്: കോവിഡിനേക്കാൾ 100 മടങ്ങ് വിനാശകാരിയായ പക്ഷിപ്പനി വരുന്നു !
ജനീവ: കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും…
;ജനീവ: കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതുവരെ ലോകത്തില്ലാത്ത ഒരു വൈറസിനെ കുറിച്ചല്ല ആശങ്കപ്പെടുന്നതെന്നും ഇിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നുമാണ് പക്ഷിപ്പനി ഗവേഷകന്‍ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നത്. കൊവിഡിനേക്കാള്‍ 100 മടങ്ങ് പകര്‍ച്ചാശേഷിയും അപകടകാരിയുമായും ഈ വൈറസെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി കണ്‍സള്‍ട്ടന്റ് ജോണ്‍ ഫുള്‍ട്ടന്‍ പറഞ്ഞു.
2003 മുതലുള്ള കണക്കെടുത്താല്‍ H5n1 ബാധിക്കപ്പെട്ട 100 ല്‍ 50 പേരും മരണപ്പെട്ടതായാണ് വിവരം. ലോകാരോഗ്യ സംഘടന നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 887 കേസുകളില്‍ 462 പേരും മരണപ്പെട്ടിട്ടുണ്ട്.
ഇന്‍ഫ്ളുവന്‍സ എയുടെ ഉപവകഭേദമാണ് H5n1. പക്ഷികളെയാണ് വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യരടക്കമുള്ള സസ്തനികളില്‍ വൈറസ് കടന്നുകൂടിയാല്‍ മരണമായിരിക്കും ഫലം.
അമേരിക്കയിലെ കോഴി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരന് പക്ഷിപ്പനി പടർന്നു പിടിച്ചതിനു പിന്നാലെ ഫാമുകളിൽ കൂടുതൽ നിരീക്ഷണമേർപ്പെടുത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. കൂടാതെ ഒരു ഡയറി ഫാം ജീവനക്കാരനും നേരിട്ടുള്ള സമ്പർക്കത്തിലൂടെ പക്ഷിപ്പനി പടർന്നതായി യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചിരുന്നു. കോഴി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരന് പക്ഷിപ്പനി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ 2022ലും പുറത്ത് വന്നിരുന്നു എന്നാൽ ഡയറി ഫാമിൽ നേരിട്ടുള്ള സമ്പർക്കം വഴി മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് എച്ച്5എൻ1 പടരുന്ന ആദ്യ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അമേരിക്കയിൽ ഐഡഹോ, കൻസാസ്, മിഷിഗൺ, ന്യൂ മെക്സിക്കോ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ കരയിലും കടലിലുമായി ദശലക്ഷക്കണക്കിന് മൃഗങ്ങൾക്ക് എച്ച്5എൻ1 ബാധയേറ്റിരിക്കുന്നതായാണ് കണക്കുകൾ. മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും മനുഷ്യനിലേക്ക് പടർന്ന കേസുകൾ പുറത്ത് വന്നതോടെ ആശങ്കകൾ വർധിക്കുന്നുണ്ട്.