അളിയന്‍ സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി, അമേഠി സീറ്റില്‍ പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്ത്. അളിയന്‍ സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി. മറ്റാളുകള്‍ കൈവശപ്പെടുത്താതിരിക്കാന്‍ ബസിലെ സീറ്റില്‍ ചിലര്‍ തൂവാല ഇട്ടിട്ട് പോകുന്നത്…
;ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്ത്. അളിയന്‍ സീറ്റില്‍ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി. മറ്റാളുകള്‍ കൈവശപ്പെടുത്താതിരിക്കാന്‍ ബസിലെ സീറ്റില്‍ ചിലര്‍ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുല്‍ അമേഠി സീറ്റ് കൈവശപ്പെടുത്തിയിരിക്കുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.
രാഹുല്‍ ഗാന്ധിയെ കടാന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അമേഠിയില്‍ നിന്ന് രാഹുല്‍ ഓടിയൊളിച്ചുവെന്നും കോണ്‍ഗ്രസിന്റെ രാജകുമാരാന്‍ വയനാട്ടില്‍ തോല്‍ക്കുമെന്നും മോദി പറഞ്ഞു. താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ പിണറായി രാഹുലിനെ വിമര്‍ശിക്കുന്നു, സഖ്യത്തിനകത്തെ നേതാക്കളെ ജയിലിലടയ്ക്കണമെന്ന് പരസ്പരം പറയുന്നു, ഇങ്ങനെ ഒരു സഖ്യത്തെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പരാമര്‍ശം.