ഡ്രൈവിങ് ടെസ്റ്റ് നിലച്ചു, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. സർക്കുലർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു യൂണിയനുകൾ അറിയിച്ചു.…
;ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പത്തനംതിട്ടയിൽ യൂണിയനുകളുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉപരോധിച്ചു. സർക്കുലർ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു യൂണിയനുകൾ അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് അടൂരിൽ ടെസ്റ്റ് നടത്താതെ അധികൃതർ തിരിച്ചുപോയി. അതേസമയം, കാസർകോട്ട് മേയ് 24 വരെ ടെസ്റ്റുകൾ നിർത്തിവച്ചു. കോവിഡ് വ്യാപനമാണ് കാരണമെന്ന് അപേക്ഷകർക്ക് എസ്എംഎസ് ലഭിച്ചു.
അതിനിടെ, മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള വഴി ഡ്രൈവിങ് സ്കൂള്‍ ഉടമകൾ തടഞ്ഞു. പ്രതിഷേധക്കാര്‍ ഗ്രൗണ്ടിൽ മുദ്രാവാക്യം വിളികളുമായി സമരത്തിലാണ്. തിരുവനന്തപുരം മുട്ടത്തറയിലും ടെസ്റ്റ് ഗ്രൗണ്ടില്‍ പ്രതിഷേധമുണ്ടായി. പുതിയ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ നിലവിലെ രീതിയില്‍ ടെസ്റ്റ് തുടരുമെന്ന് എംവിഡി വേണുഗോപാല്‍ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്തു പരിഷ്കാരത്തിൽനിന്നു പിന്നോട്ടുപോകില്ലെന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ വ്യക്തമാക്കി.