അമേഠിയില്‍ രാഹുലെന്ന് സൂചന, മണ്ഡലത്തില്‍ പോസ്റ്ററുകള്‍ എത്തിക്കുന്നു
കോണ്‍ഗ്രസിന്റെ നിര്‍ണായക മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ മണ്ഡലത്തിലെത്തിക്കുന്നുവെന്നാണ്…
;കോണ്‍ഗ്രസിന്റെ നിര്‍ണായക മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ മണ്ഡലത്തിലെത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രിയോ നാളെ രാവിലെയോ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.
നാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ ഉണ്ടാകുമെന്നും സൂചനയുണ്ട്. റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.