പി.എസ്.സി അറിയിപ്പ്
സ്റ്റോർ കീപ്പർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ അവസരം തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 259/2023) തസ്തികയുടെ തിരുത്തൽ വിജ്ഞാപന…
സ്റ്റോർ കീപ്പർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ അവസരം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 259/2023) തസ്തികയുടെ തിരുത്തൽ വിജ്ഞാപന പ്രകാരം ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് മേയ് 13 വരെ അപേക്ഷിക്കാം.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 591/2023) തസ്തികയിലേക്ക് മേയ് 17ന് പി.എസ്.സി ആസ്ഥാന ഓഫിസിൽവെച്ച് അഭിമുഖം നടത്തും.
പ്രമാണപരിശോധന
കേരള വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ-വൊക്കേഷനൽ ടീച്ചർ (ജൂനിയർ)- ജനറൽ ഫൗണ്ടേഷൻ കോഴ്സ് (കാറ്റഗറി നമ്പർ 32/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ പ്രമാണപരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്കായി വ്യാഴാഴ്ച രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽവെച്ച് പ്രമാണപരിശോധന നടത്തും. അന്വേഷണങ്ങൾക്ക് ഫോൺ: 0471 2546294.
ഒ.എം.ആർ പരീക്ഷ
കാവടി, എൽ.ജി.എസ് (വിമുക്തഭടന്മാർ മാത്രം), വിവിധ വകുപ്പുകളിൽ എൽ.ജി.എസ് (പട്ടികജാതി/വർഗം), ഓഫിസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 101/2023, 448/2023, 451/2023, 481/2023) തുടങ്ങിയ തസ്തികകളിലേക്ക് 14ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-മോൾഡിങ്/ഫൗണ്ടറി (കാറ്റഗറി നമ്പർ 424/2023) തസ്തികയിലേക്ക് 17ന് രാവിലെ 10.00 മുതൽ ഉച്ചക്ക് 12.00 വരെ ഒ.എം.ആർ പരീക്ഷ നടത്തും.