ഷവർമയ്ക്കൊപ്പം കിട്ടിയ മുളകിന് വലുപ്പക്കുറവ്; മലപ്പുറത്ത് ഹോട്ടൽ ഉടമയ്ക്കും 2 മക്കൾക്കും ഇരുമ്പുവടികൊണ്ട് മർദനമേറ്റു

പുത്തനത്താണി : ഷവർമയുടെ കൂടെ നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മർദിച്ചതായി പരാതി. കുട്ടികളത്താണിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി…

;

By :  Editor
Update: 2024-05-10 00:44 GMT

പുത്തനത്താണി : ഷവർമയുടെ കൂടെ നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മർദിച്ചതായി പരാതി. കുട്ടികളത്താണിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചതായാണ് പരാതി. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബിൽ (26), അജ്മൽ (22) എന്നിവർക്കാണ് മർദനമേറ്റത്. കൽപകഞ്ചേരി സ്വദേശികളായ സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ്(45), ജനാർദനൻ(45) എന്നിവർക്കെതിരെ കൽപകഞ്ചേരി പൊലീസ് കേസെടുത്തു.

Similar News