തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം; കേജ്‍രിവാളിനും എഎപിക്കും ആശ്വാസം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്  kejriwal ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന് ഇടക്കാല…

By :  Editor
Update: 2024-05-10 05:10 GMT

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് kejriwal ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമെന്ന് സുപ്രീംകോടതി മുൻപ് സൂചിപ്പിച്ചിരുന്നു.

ജാമ്യം നൽകുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമായി എതിർത്തിരുന്നു. ജൂൺ ഒന്നുവരെയാണ് അദ്ദേഹത്തിന് ജാമ്യ കാലാവധി അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ എന്നിവരാണ് ഉത്തരവിട്ടത്. ഡൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ആംആദ്മി പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും ആശ്വാസം നൽകിയിരിക്കുകയാണ്.

മദ്യനയ കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ ഹ‍ർജി നൽകിയിരുന്നത്. അരവിന്ദ് കേജ്‌രിവാൾ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചിട്ടുണ്ട്.

Tags:    

Similar News