മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
മലപ്പുറം: ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലാണ് 41കാരന്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ, ഇന്ന് രാവിലെ…
;മലപ്പുറം: ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലാണ് 41കാരന്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ, ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു മരണം. രോഗം കരളിനെ ബാധിച്ചതിനാല്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുളള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വൈറല്‍ ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും ഇയാളുടെ വീട്ടിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 22നാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചത്. 26ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയുമായിരുന്നു.