താന്‍ അമേഠിയില്‍ മത്സരിക്കാത്തതില്‍ ജനങ്ങളില്‍ നിരാശ, രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്നാണ് അവരുടെ പ്രാര്‍ത്ഥന:റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: താന്‍ അമേഠിയില്‍ മത്സരിക്കാത്തത് ജനങ്ങളില്‍ നിരാശയുണ്ടാക്കിയെന്ന് റോബര്‍ട്ട് വാദ്രയുടെ പ്രസ്താവന. അതേസമയം, രാഹുല്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ ഏത് ഒഴിയണം എന്ന് ചര്‍ച്ച ചെയ്തിട്ടില്ലെന്നും റോബര്‍ട്ട്…

;

By :  Editor
Update: 2024-05-11 01:58 GMT

ന്യൂഡല്‍ഹി: താന്‍ അമേഠിയില്‍ മത്സരിക്കാത്തത് ജനങ്ങളില്‍ നിരാശയുണ്ടാക്കിയെന്ന് റോബര്‍ട്ട് വാദ്രയുടെ പ്രസ്താവന. അതേസമയം, രാഹുല്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ ഏത് ഒഴിയണം എന്ന് ചര്‍ച്ച ചെയ്തിട്ടില്ലെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു. രണ്ടും പ്രധാനമാണ്. ഒഴിയുന്ന സീറ്റില്‍ താനോ പ്രിയങ്കയോ മത്സരിക്കണം എന്ന ചര്‍ച്ചകളുണ്ടെന്നും ഇത് ആലോചിച്ച് തീരുമാനിക്കുമെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. തല്‍ക്കാലം രാഹുലിന്റെ വിജയത്തിനാകും ശ്രദ്ധ നല്‍കുകയെന്നും വാദ്ര വ്യക്തമാക്കി.

‘ജനങ്ങള്‍ കരയുകയായിരുന്നു. അവര്‍ക്ക് ഏറെ നിരാശയുണ്ട്. ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്ന് അവര്‍ പ്രാര്‍ത്ഥിക്കുകയാണ്. സ്മൃതി ഇറാനി ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ഞാന്‍ അവിടെ എത്തി തൊഴില്‍ നല്‍കാനാകുന്ന സംരംഭങ്ങള്‍ തുടങ്ങണം എന്നവര്‍ ആവശ്യപ്പെടുകയാണ്. അമേഠിയല്ലെങ്കില്‍ എവിടെ വേണമെങ്കിലും മത്സരിക്കാം എന്നവര്‍ പറയുന്നു. എന്നാല്‍ അതിന് സമയം വരും’. ഇപ്പോള്‍ ശ്രദ്ധ നല്‌കേണ്ടത് രാഹുലിന്റെ വിജയത്തിനാണെന്നും അദ്ദേഹം പറഞ്ഞു

Tags:    

Similar News