ചില്ലു കുപ്പിയില്ല, പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ മദ്യവിതരണം തുടരാന്‍ ബീവ്‌കോ

ചില്ലു കുപ്പിയില്ല, പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ മദ്യവിതരണം തുടരാന്‍ ബവ്കോ. വിലക്കൂടുതലും, കിട്ടാന്‍ പ്രയാസവുമായതുമാണ് തീരുമാനത്തില്‍ നിന്നു പിന്‍മാറാന്‍ കാരണം. പ്രതിവര്‍ഷം 56 കോടി കുപ്പി മദ്യം…

By :  Editor
Update: 2024-05-11 23:30 GMT

ചില്ലു കുപ്പിയില്ല, പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ മദ്യവിതരണം തുടരാന്‍ ബവ്കോ. വിലക്കൂടുതലും, കിട്ടാന്‍ പ്രയാസവുമായതുമാണ് തീരുമാനത്തില്‍ നിന്നു പിന്‍മാറാന്‍ കാരണം.

പ്രതിവര്‍ഷം 56 കോടി കുപ്പി മദ്യം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും പ്ലാസ്റ്റിക് കുപ്പികള്‍ എത്തുന്നത് പരിസ്ഥിതിക്ക് ദോഷം എന്നത് കണക്കിലെടുത്താണ് ചില്ലു കുപ്പിയിലേക്ക് മാറാന്‍ തീരുമാനിച്ചത്. കുടുംബശ്രീയും ശുചിത്വ മിഷനുമായി സഹകരിച്ച് കുപ്പികള്‍ തിരിച്ചെടുക്കാനുള്ള ചര്‍ച്ചയും ബവ്കോ നടത്തിയിരുന്നു.

ഈ വര്‍ഷം മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില്ലു കുപ്പികളാക്കണമെങ്കില്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്നായി മദ്യ കമ്പനികള്‍. നിലവിലെ കുപ്പി മാറുമ്പോള്‍ 10 രൂപ വരെ അധികം വേണ്ടി വരും. മാത്രമല്ല വെയര്‍ഹൗസുകളിലും ചില്ലറ വില്‍പന ശാലകളിലും ഇറക്കുമ്പോള്‍ പൊട്ടുന്നവയുടെ നഷ്ടവും കമ്പനികള്‍ സഹിക്കണം . ഇതോടെയാണ് ചില്ലു കുപ്പികള്‍ പറ്റില്ലെന്ന നിലപാട് കമ്പനികള്‍ ബവ്കോയെ അറിയിച്ചത്. മാത്രമല്ല കുപ്പി ശേഖരണത്തിലെ പ്രായോഗികതയും പ്രശ്നമായപ്പോള്‍ ബവ്കോ പിന്‍മാറി. ഇതിനോടു ഉപഭോക്താക്കളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു.

Tags:    

Similar News