രാജ്‌കോട്ട് ദുരന്തം:33 പേരുടെ ജീവനെടുത്തത് വെല്‍ഡിങ് മെഷിനില്‍നിന്ന് തെറിച്ച തീപ്പൊരി

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കുട്ടികളടക്കം 33 ഓളം പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഗെയിമിങ് കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന സാധനങ്ങളിലേക്ക്…

;

By :  Editor
Update: 2024-05-27 07:18 GMT

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കുട്ടികളടക്കം 33 ഓളം പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഗെയിമിങ് കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന സാധനങ്ങളിലേക്ക് വെല്‍ഡിങ് മെഷിനില്‍നിന്ന് തീപ്പൊരി തെറിച്ചുവീണ് അ?ഗ്‌നിബാധയുണ്ടാകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. തീപ്പിടിത്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളിലുടെ ഇതിന് വ്യക്തത ലഭിച്ചെന്നാണ് പോലീസ് പറയുന്നത്.

ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റുമുള്ള 3000-ത്തില്‍ അധികം ലിറ്റര്‍ ഡീസലും പെട്രോളും ഗെയിമിങ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ഇതിലേക്കാണ് തീപ്പൊരി വീഴുന്നത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സംഘത്തോട് ?ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

നാനാ-മാവാ റോഡിലെ ഗെയിമിങ് സോണില്‍ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി ഗെയിമിങ് കേന്ദ്രത്തിലെത്തിയ കുട്ടികളായിരുന്നു അപകടത്തില്‍പെട്ടവരിലേറെയും. വാരാന്ത്യമായതുകൊണ്ട് ഗെയിമിങ് കേന്ദ്രത്തില്‍ ഓഫറും ഏര്‍പ്പെടുത്തിയിരുന്നു.
ടിക്കറ്റിന് 99 രൂപയായിരുന്നു നിരക്ക്. അതുകൊണ്ട് തന്നെ അവധിയാഘോഷിക്കാന്‍ ഒട്ടേറെപ്പേരാണ് കുട്ടികള്‍ക്കൊപ്പം ഇവിടെയെത്തിയിരുന്നത്. ഗെയിമിങ്ങിനായി നിര്‍മിച്ച ഫൈബര്‍ കൂടാരം പൂര്‍ണമായി കത്തിയമരുകായായിരുന്നു. ശക്തമായ കാറ്റുവീശിയതും കെട്ടിടം പൂര്‍ണമായി നിലംപൊത്തിയതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.ഗെയിമിങ് കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഏഴ് അടി മാത്രം ഉയരത്തിലുള്ള ഒരു വാതില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗെയിമിങ് കേന്ദ്രത്തിന് മതിയായ ലൈസന്‍സ് ഇല്ലാതെയൊണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സോളങ്കിയുടെ പേരില്‍ പോലീസ് കേസും എടുത്തു.

Tags:    

Similar News