കോഴിക്കോട് ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30ന് അമ്മാസ് ദാബ എന്ന ഹോട്ടലിലാണ്…

;

By :  Editor
Update: 2024-05-31 06:46 GMT

കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30ന് അമ്മാസ് ദാബ എന്ന ഹോട്ടലിലാണ് സംഭവം. കുറച്ചു കാലമായി ഹോട്ടൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ദ്രവരൂപത്തിൽ രണ്ടടിയോളം മാലിന്യം ഉണ്ടായിരുന്നു. ഇത് വൃത്തിയാക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്.

ആദ്യം ഇറങ്ങിയ ആൾ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. ഇയാളും ബോധകെട്ടുവീണു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Tags:    

Similar News