അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ജൂൺ 9ന്: ഒരുക്കങ്ങൾ ആരംഭിച്ച് ബിജെപി, രാഷ്‌ട്രപതി ഭവൻ അലങ്കരിക്കാൻ ടെണ്ടർ ക്ഷണിച്ചു

 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ആര് രാജ്യം ഭരിക്കുമെന്ന ആകാംഷ ഒന്നും ഇത്തവണ ജനങ്ങൾക്കില്ല. ഇത്തവണയും ബിജെപി വിജയിക്കുമെന്ന് ഉറച്ച…

;

By :  Editor
Update: 2024-06-03 03:42 GMT

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ആര് രാജ്യം ഭരിക്കുമെന്ന ആകാംഷ ഒന്നും ഇത്തവണ ജനങ്ങൾക്കില്ല. ഇത്തവണയും ബിജെപി വിജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. ഇത് ശരിവെക്കുന്ന തരത്തിൽ, വിജയത്തിന് പിന്നാലെയുള്ള അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ രാഷ്‌ട്രപതി ഭവനിൽ ആരംഭിച്ചു കഴിഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ വരെ ക്ഷണിച്ചുകഴിഞ്ഞു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.ടെണ്ടർ ആർക്കാണെന്ന് ഇന്ന് തീരുമാനം ഉണ്ടായേക്കും. ആവശ്യമായ പുഷ്പങ്ങളും, ചെടികളും നൽകുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്‌ട്രപതി ഭവന് പുറത്തുനടത്താൻ നേരത്തെ ആലോചിച്ചിരുന്നു.

എന്നാൽ ഡൽഹിയിലെ കാലാവസ്ഥ ഉൾപ്പടെ കണക്കിലെടുത്ത് ചടങ്ങ് രാഷ്‌ട്രപതി ഭവനിൽ വെച്ച് നടത്തിയാൽ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ഇപ്പോഴത്തെ ആലോചന.മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം ഡൽഹിയിൽ രാഷ്ട്രീയചടങ്ങ് കൂടി സംഘടിപ്പിച്ച് ചരിത്രസംഭവം ആക്കി മാറ്റാൻ ഉള്ള തയ്യാറെടുപ്പുകൾ ബി.ജെ.പി. ആരംഭിച്ചു.

കർത്തവ്യപഥിലോ ഭാരത് മണ്ഡപത്തിലോ വച്ച് ആയിരിക്കും രാഷ്ട്രീയ ചടങ്ങ്.കർത്തവ്യപഥിനും ഭാരത് മണ്ഡപത്തിനും പുറമെ ചെങ്കോട്ട, രാം ലീല മൈതാനം, യശോഭൂമി കൺവെൻഷൻ സെന്റർ എന്നീ സ്ഥലങ്ങളും രാഷ്ട്രീയചടങ്ങിന്റെ വേദിയായി പരിഗണിച്ചിരുന്നു.

ഉഷ്ണതരംഗ സാധ്യതയും കനത്ത ചൂടും കണക്കിലെടുത്ത് ചടങ്ങ് ഭാരത് മണ്ഡപത്തിലോ യശോഭൂമി കൺവെൻഷൻ സെന്ററിലോ നടത്തിയാൽ മതിയെന്ന തീരുമാനമുണ്ടായേക്കുമെന്നും സൂചനയുണ്ട്. സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഉൾപ്പടെ ചടങ്ങിന്റെ ഭാഗമായി നടത്താൻ ബി.ജെ.പി. ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ച് അറിയിക്കുന്ന ചടങ്ങാകും നടത്തുക. വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പടെ 10000 ത്തോളം പേരെയാകും ചടങ്ങിലേക്ക് ക്ഷണിക്കുക.

Tags:    

Similar News