പ്ലസ്‌വൺ ആദ്യ അലോട്‌മെന്റ് പ്രവേശനം നാളെ മുതൽ

 ബുധനാഴ്ച രാവിലെ 10 മുതല്‍ സ്‌കൂളില്‍ ചേരാവുന്ന വിധത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിനെന്നാണ് ഹയര്‍സെക്കന്‍ഡറിവകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ചതന്നെ…

By :  Editor
Update: 2024-06-04 01:54 GMT

ബുധനാഴ്ച രാവിലെ 10 മുതല്‍ സ്‌കൂളില്‍ ചേരാവുന്ന വിധത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിനെന്നാണ് ഹയര്‍സെക്കന്‍ഡറിവകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ചതന്നെ ആദ്യ അലോട്മെന്റ്‌റ് പ്രസിദ്ധീകരിച്ചേക്കും.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്‌കൂളില്‍ ചേരാം. ട്രയല്‍ അലോട്മെന്റില്‍ 2,44,618 പേരാണ് ഉള്‍പ്പെട്ടിരുന്നത്. 2.5 ലക്ഷത്തോളം പേര്‍ ആദ്യ അലോട്‌മെന്റില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്മെന്റ് റിസല്‍റ്റ് എന്ന ലിങ്കിലൂടെയാണ് പ്രവേശന സാധ്യത പരിശോധിക്കേണ്ടത്. അലോട്മെന്റ് ലഭിച്ചവര്‍ ഈ ലിങ്കിലൂടെ രണ്ടുപേജുള്ള അലോട്മെന്റ് കത്തുപരിശോധിച്ച് തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്‌കൂള്‍ മനസ്സിലാക്കണം. അവിടെ നിശ്ചിതസമയത്തു ഹാജരാകണം. അലോട്‌മെന്റ് കത്തിന്റെ പ്രിന്റെടുക്കേണ്ടതില്ല. ചേരുമ്പോള്‍ സ്‌കൂളില്‍നിന്ന് പ്രിന്റെടുത്തു നല്‍കും.

ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്മെന്റ് ലഭിച്ചവര്‍ ഫീസടച്ച് നിര്‍ബന്ധമായും സ്ഥിരംപ്രവേശനം നേടണം. മറ്റുള്ളവര്‍ക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. അവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫീസടക്കേണ്ടതില്ല. മൂന്ന് അലോട്‌മെന്റുകളാണ് മുഖ്യഘട്ടത്തിലുള്ളത്. രണ്ടാം അലോട്മെന്റിനുകൂടി ഇതേരീതിയില്‍ താത്കാലിക പ്രവേശനം സാധ്യമാണ്. എന്നാല്‍, മൂന്നാമത്തെ അലോട്‌മെന്റില്‍ സ്ഥിരമായി സ്‌കൂളില്‍ ചേരണം.

Tags:    

Similar News