കോഴിക്കോട്ട് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമം; വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് - കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹനവകുപ്പ്

ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം. കൊളത്തറ…

By :  Editor
Update: 2024-06-10 00:28 GMT

ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ അമിത വേഗതയിൽ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇരുവശത്തും നോക്കിയശേഷം വളരെ ശ്രദ്ധയോടെയാണ് വിദ്യാർഥിനി റോഡ് മുറിച്ചു കടന്നത്. ബസ് ഇടിക്കാതിരിക്കാൻ വിദ്യാർഥിനി ഓടിമാറുന്നത് വിഡിയോയിൽ കാണാം. ബസ് ഇടിച്ചെങ്കിലും വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. വിദ്യാർഥിനിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.

സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹനവകുപ്പ് അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം.

Similar News