ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം; പരാതിയുമായി ഡോക്ടര്‍
മുംബൈ: ഭക്ഷ്യവിതരണ ആപ്പായ സെപ്‌റ്റോ ആപ്പ് വഴി ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലഡിലാണ് സംഭവം. മലഡ് സ്വദേശിയായ ഡോ.ഒര്‍ലേം…
മുംബൈ: ഭക്ഷ്യവിതരണ ആപ്പായ സെപ്‌റ്റോ ആപ്പ് വഴി ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലഡിലാണ് സംഭവം.
മലഡ് സ്വദേശിയായ ഡോ.ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ എന്നയാള്‍ വാങ്ങിയ ഐസ്‌ക്രീമിലാണ് വിരല്‍ കണ്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്.
പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷമാണ് ഐസ്‌ക്രീമിനുള്ളില്‍ നിന്ന് കട്ടിയുള്ള വസ്തു നാവില്‍ തട്ടിയതെന്നും തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വിരലിന്റെ ഒരു ഭാഗമാണെന്ന് മനസിലായതെന്നും ഡോക്ടര്‍ പറയുന്നു.
തുടര്‍ന്ന് മലഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ യമ്മോ ഐസ്‌ക്രീം കമ്പനിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലഡ് പൊലീസ് അറിയിച്ചു. വിരലിന്റെ കഷണം ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.