ഹൈദരാബാദ് വീണു: പഞ്ചാബിന് 15 റണ്‍സ് ജയം

ചണ്ഡിഗഢ്: ട്വന്റി20യിലെ റണ്ണുകളുടെ രാജാവ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന 38കാരന്‍ വീണ്ടും ബാറ്റുകൊണ്ട് വിസ്മയങ്ങള്‍ക്ക് മുമ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നോക്കി നില്‍ക്കേണ്ടി വന്നപ്പോള്‍ കിങ്‌സ് ഇലവന്‍…

By :  Editor
Update: 2018-04-20 01:10 GMT

ചണ്ഡിഗഢ്: ട്വന്റി20യിലെ റണ്ണുകളുടെ രാജാവ് ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന 38കാരന്‍ വീണ്ടും ബാറ്റുകൊണ്ട് വിസ്മയങ്ങള്‍ക്ക് മുമ്പില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നോക്കി നില്‍ക്കേണ്ടി വന്നപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 15 റണ്‍സ് ജയം. ഗെയ്‌ലിെന്റ കൂറ്റനടിയില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 193 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 178 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (54) മനീഷ് പാണ്ഡെയുമാണ് (57) ഹൈദരാബാദിനായി തിളങ്ങിയത്.

ആദ്യ രണ്ടു കളികളില്‍ അവസരം ലഭിക്കാതിരുന്ന ഗെയ്ല്‍ മൂന്നാം കളിയില്‍ അര്‍ധ സെഞ്ച്വറി നേടിയത് നാലാം മത്സരത്തില്‍ സെഞ്ച്വറിയാക്കി മെച്ചപ്പെടുത്തിയപ്പോള്‍ ഇടൈങ്കയെന്റ ബാറ്റില്‍നിന്ന് പിറന്നത് 63 പന്തില്‍ 104 റണ്‍സ്. ഇന്നിങ്‌സിന് തുടക്കമിട്ട് അവസാനിച്ചപ്പോഴും കീഴടങ്ങാതിരുന്ന ഗെയ്ല്‍ പന്ത് നിലംതൊടാതെ അതിര്‍ത്തി കടത്തിയത് 11 തവണ.

ഒരുവട്ടം നിലം തൊട്ടും പന്ത് ബൗണ്ടറിയിലെത്തി. കരുണ്‍ നായര്‍ (31), ലോകേഷ് രാഹുല്‍ (18), മായങ്ക് അഗര്‍വാള്‍ (18), ആരോണ്‍ ഫിഞ്ച് (14 നോട്ടൗട്ട്) എന്നിവര്‍ ഗെയ്‌ലിന് പിന്തുണ നല്‍കി. ഗെയ്‌ലിെന്റ നാല് സിക്‌സറടക്കം ഒരോവറില്‍ വിട്ടുകൊടുത്ത 27 റണ്‍സടക്കം റാഷിദ് നാലോവറില്‍ 55 റണ്‍സ് വഴങ്ങി.

Similar News