മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ കസ്റ്റ‍ഡിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നുപേര്‍ ബലാത്സംഗം ചെയ്‌തെന്നാണു പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

;

By :  Editor
Update: 2024-06-21 09:52 GMT

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നുപേര്‍ ബലാത്സംഗം ചെയ്‌തെന്നാണു പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുന്‍പ് രാത്രിയിലാണ് സംഭവമുണ്ടായതെന്ന് യുവതി പറഞ്ഞു.

പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികളെക്കുറിച്ചു കൃത്യമായ സൂചനകള്‍ യുവതി പൊലീസിനു നല്‍കിയതായാണ് വിവരം. രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ പൊലീസ് കസ്റ്റഡിയിലായെന്നുമാണ് വിവരം.

Similar News