ലിവര്‍പൂളിന്റെ വല കാക്കാന്‍ ഇനി ബ്രസീല്‍ ഗോള്‍കീപ്പര്‍
റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കറെ സ്വന്തമാക്കി ലിവര്‍പൂള്‍. ഇറ്റലിയിലെ എഎസ് റോമ ക്ലബ്ബിന്റെ താരമായിരുന്ന ഇരുപത്തിയഞ്ചുകാരന്‍ അലിസണെ ഗോള്‍കീപ്പര്‍മാരുടെ ക്ലബ് മാറ്റ ചരിത്രത്തിലെ റെക്കോര്‍ഡ്…
റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കറെ സ്വന്തമാക്കി ലിവര്‍പൂള്‍. ഇറ്റലിയിലെ എഎസ് റോമ ക്ലബ്ബിന്റെ താരമായിരുന്ന ഇരുപത്തിയഞ്ചുകാരന്‍ അലിസണെ ഗോള്‍കീപ്പര്‍മാരുടെ ക്ലബ് മാറ്റ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 8.68 കോടി യുഎസ് ഡോളറിനാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. അതായത് ഏകദേശം 599 കോടി ഇന്ത്യന്‍ തുക.
ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളി എന്ന റെക്കോര്‍ഡോടെയാവും താരം ഇനി ആന്‍ഫീല്‍ഡില്‍ വല കാക്കുക. റോമയുടെ താരമായ അലിസണെ കൈമാറാന്‍ കഴിഞ്ഞ ദിവസം തന്നെ ഇരു ടീമുകളും കരാറില്‍ എത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് മെഡിക്കല്‍ പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കുകയായിരുന്നു. 2001ല്‍ ഇറ്റാലിയന്‍ ക്ലബ് പാര്‍മയില്‍ നിന്ന് ജിയാന്‍ ല്യുജി ബുഫണെ വാങ്ങാന്‍ യുവെന്റസ് മുടക്കിയതായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ് തുക.