എനര്‍ജ്ജി ഡ്രിങ്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി: പരാതിയുമായി സ്വിറ്റ്‌സര്‍ലന്‍ഡും യുഎസും
ദുബായ്: മൂന്ന് ജിസി സി രാജ്യങ്ങള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതിയുമായി യൂറോപ്യന്‍ യൂണിയനും സ്വിറ്റ്‌സര്‍ലന്‍ഡും യുഎസും. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ക്കും ഊര്‍ജ്ജ പാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തിയതിന്റെ യുക്തി…
ദുബായ്: മൂന്ന് ജിസി സി രാജ്യങ്ങള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതിയുമായി യൂറോപ്യന്‍ യൂണിയനും സ്വിറ്റ്‌സര്‍ലന്‍ഡും യുഎസും. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ക്കും ഊര്‍ജ്ജ പാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തിയതിന്റെ യുക്തി ചോദ്യം ചെയ്തതാണ് പരാതി.
ഊര്‍ജ്ജ പാനീയങ്ങള്‍ക്ക് 100 ശതമാനം എക്‌സൈസ് തീരുവയും, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ക്ക് 50 ശതമാനം എക്‌സൈസ് ഡ്യൂട്ടിയുമാണ് ജി സി സി രാജ്യങ്ങളിലെ പ്രധാനികള്‍ ചുമത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സൗദി അറേബ്യേ,യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പ്രധാനമാായും വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പാനീയങ്ങളില്‍ എത്രമാത്രം പഞ്ചസാരയും മറ്റും അടങ്ങിയിരിക്കുന്നുണ്ട് എന്നത് കണക്കിലെടുക്കാതെയുള്ള ഈ തീരുവ ചുമത്തലിന് യുക്തയില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെയും യു എസിന്റെയും പരാതി.എന്നാല്‍ ആരോഗ്യകരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നികുതി ചുമത്തിയതെന്ന്‌സൗദി അറേബ്യ വ്യക്തമാക്കി.
മൂന്ന് രാജ്യങ്ങളോടും നികുതി പിന്‍വലിക്കണമെന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇത് നടപ്പാക്കരുതെന്നും യു എസ് പ്രത്യേകം ആവശ്യപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.