കടിച്ച പാമ്പിനെ തിരിച്ച് കടിച്ചു, പാമ്പ് ചത്തു; യുവാവ് രക്ഷപെട്ടു !
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്. ബിഹാറിലെ നവാദയിലാണ് സംഭവം. സന്തോഷ് ലോഹാർ എന്ന യുവാവാണ് കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. ഝാർഖണ്ഡ് സ്വദേശിയും…
;കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്. ബിഹാറിലെ നവാദയിലാണ് സംഭവം. സന്തോഷ് ലോഹാർ എന്ന യുവാവാണ് കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് വാർത്തകളിൽ ഇടംപിടിച്ചത്.
ഝാർഖണ്ഡ് സ്വദേശിയും 35-കാരനുമായ സന്തോഷ് വൈകിട്ട് ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പാമ്പ് കൊത്തിയത്. എന്നാൽ പരിഭ്രമിച്ചിരിക്കാതെ ഉടൻ തന്നെ ഒരു ഇരുമ്പുവടി കൈകളിലെടുത്ത സന്തോഷ് പാമ്പിനെ തല്ലി. ശേഷം കൈകളിലെടുത്ത് കടിച്ചു, അതും മൂന്ന് തവണ.
ഇതിന് പിന്നാലെ ആരോഗ്യനില മോശമായ ലോഹറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യുവാവിനെ രജൗലി സബ്ഡിവിഷന്‍ ആശുപത്രിയിലാണ് എത്തിച്ചത്. ലോഹര്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്തതായി ആണ് റിപ്പോർട്ടുകൾ.
വിഷമില്ലാത്ത പാമ്പാകാം സന്തോഷ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അല്ലാത്തപക്ഷം യുവാവിന്റെ ജീവന് ഭീഷണിയാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.