ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍

ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന…

By :  Editor
Update: 2024-07-08 11:25 GMT

ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍.

നിലയ്ക്കല്‍ മുതല്‍ പമ്പ വരെ റൂട്ടില്‍ ബസ് സര്‍വീസ് നടത്താന്‍ അധികാരം കെഎസ്ആര്‍ടിസിക്കാണ്. 97 ഡിപ്പോകളില്‍ നിന്ന് ബസുകള്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

ബസില്‍ തീര്‍ത്ഥാടകര്‍ നിന്നാണ് യാത്ര ചെയ്യുന്നതെന്നുള്ള വാദം തെറ്റാണ്. വേണ്ടത്ര ബസുകള്‍ ഇല്ലെന്നുള്ളതും ശരിയല്ല. പ്രത്യേക ചാര്‍ജ് ഈടാക്കുന്നത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. 20 ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്‌കീം നിലവില്‍ സംസ്ഥാനത്ത് ഇല്ല. ഇങ്ങനെ സര്‍വീസ് അനുവദിക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചെങ്കിലും മറുപടിക്ക് കെഎസ്ആര്‍ടിസി സമയം ചോദിച്ചു. കേസ് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Tags:    

Similar News