അനധികൃതമായി ഓഫ് റോഡ് ട്രക്കിങ്; കനത്ത മഴയിൽ മലമുകളില്‍ കുടുങ്ങി 27 വാഹനങ്ങള്‍

തൊടുപുഴ: അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് കുടുങ്ങിയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ…

By :  Editor
Update: 2024-07-13 01:11 GMT

തൊടുപുഴ: അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് കുടുങ്ങിയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മഴയെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ കഴിയാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പതംഗസംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയില്‍ അനധികൃതമായി ട്രക്കിങിന് എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോള്‍ മഴയുണ്ടായിരുന്നില്ല. പിന്നാലെ മഴ ശക്തമായതോടെ വാഹനം തിരിച്ചിറക്കാനാകാതെ ട്രക്കിങ് സംഘം അവിടെ കുടുങ്ങുകയായിരുന്നു.

തുടര്‍ന്ന്, വാഹനത്തിലുണ്ടായവര്‍ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ചു. നാട്ടുകാര്‍ തന്നെ ഇവര്‍ക്ക് രാത്രി അടുത്തുള്ള റിസോര്‍ട്ടുകളില്‍ താമസസൗകര്യം ഒരുക്കി. വാഹനങ്ങള്‍ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മഴക്കാലത്ത് ട്രക്കിങിന് നിരോധനം ഏര്‍പ്പടുത്തിയ സ്ഥലത്തേക്കാണ് കര്‍ണാടകയില്‍ നിന്നുള്ള നാല്‍പ്പതംഗ സഞ്ചാരികള്‍ എത്തിയത്.

Tags:    

Similar News