മദ്യപിക്കാനെത്തിയ യുവാവ് ബാറിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു; കാൽ വേർപെട്ട നിലയിൽ

കടവന്ത്രയിൽ മദ്യപിക്കാനെത്തിയ യുവാവ് ബാറിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. കൊച്ചി പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജാണ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ കടവന്ത്ര ജംക്‌ഷനിലെ ഒലീവ്…

By :  Editor
Update: 2024-07-15 08:18 GMT

കടവന്ത്രയിൽ മദ്യപിക്കാനെത്തിയ യുവാവ് ബാറിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. കൊച്ചി പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജാണ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ കടവന്ത്ര ജംക്‌ഷനിലെ ഒലീവ് ഡൗൺ ടൗൺ ഹോട്ടലിൽ ആയിരുന്നു സംഭവം. എതിർവശത്തെ കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരിയാണ് യുവാവ് ബാറിന് മുകളിൽ നിന്ന് ചാടിയത് ആദ്യം കണ്ടത്.

ചാട്ടത്തിൽ ഇയാളുടെ കാൽ വേർപ്പെട്ടു പോയി. മരിച്ചയാളുടെ കയ്യിൽ നിന്ന് ഇംഗ്ലിഷിൽ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ ‘All good things must come to an end, and when my good thing dies, I too shall die with it’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തീകരിച്ച് വരികയാണ്.

Similar News