വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വേഗത്തിൽ പണം നൽകണം; ഇൻഷുറൻസ് കമ്പനികള്‍ക്ക് കേന്ദ്ര നിർദേശം
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്നാണ് കേന്ദ്രം നിർദേശം നൽകിയത്.…
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്നാണ് കേന്ദ്രം നിർദേശം നൽകിയത്.
എൽഐസി, നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണു ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്ര സർക്കാർ നിർദേശത്തിനു പിന്നാലെ കമ്പനികൾ നടപടികൾ ആരംഭിച്ചു.
ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവാണ് കമ്പനികൾ വരുത്തിയത്. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടാനുംനടപടി ആരംഭിച്ചു. ജനറൽ ഇൻഷുറൻസ് കൗൺസിൽ ക്ലെയിമുകൾ തീർപ്പാക്കി വേഗത്തിൽ പണം നൽകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.
വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ 357 പേരാണ് മരിച്ചത്. ഇരുന്നൂറിലേറെ ആളുകളെ ഇനി കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിത്സ തേടിയ 518 പേരിൽ 209 പേർ ആശുപത്രി വിട്ടു. 219 പേർ ഇതുവരെ മരിച്ചെന്നാണു സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 98 പേർ പുരുഷന്മാരും 90 പേർ സ്ത്രീകളും 31 കുട്ടികളുമാണുള്ളത്.