സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ലോറിസമരത്തെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതാണ് ഇത്തരത്തില്‍ പച്ചക്കറി വില ഉയരാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍…

By :  Editor
Update: 2018-07-23 23:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ലോറിസമരത്തെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതാണ് ഇത്തരത്തില്‍ പച്ചക്കറി വില ഉയരാന്‍ കാരണമായിരിക്കുന്നത്.

എന്നാല്‍ കൃത്രിമമായി വിലക്കയറ്റം ഉണ്ടാകാനുള്ള ശ്രമം നടക്കുന്നതായാണ് വിവരം. പതിവായി എത്തുന്ന ലോറികള്‍ അധികവും എത്തിയിട്ടില്ല. സമരം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് എത്തിയിരിക്കുന്നത്. സമരം തുടരുകയാണെങ്കില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തുന്നത്. പച്ചക്കറി ലോറികള്‍ എത്തുന്നത് കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതായി വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടില്ല. തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വില ഉയര്‍ന്നിട്ടുമുണ്ട്. പ്രധാനമായും സവാള, ഉള്ളി, മുളക്, ക്യാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില ഉയരുന്നത്.

Similar News