കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധം: റിസര്‍വ്വ് ബാങ്ക്

മുംബൈ: മുന്‍നിര ഇ കൊമേഴ്‌സ് ഉല്‍പ്പന്നങ്ങള്‍ കൈമാറി പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച…

By :  Editor
Update: 2018-07-25 02:02 GMT

മുംബൈ: മുന്‍നിര ഇ കൊമേഴ്‌സ് ഉല്‍പ്പന്നങ്ങള്‍ കൈമാറി പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് കാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയത്.

പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഇ കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ അനധികൃത കച്ചവടമാണെന്നാണ് റിസര്‍വ് ബാങ്ക് വിശേഷിപ്പിച്ചത്.

Similar News