ട്വിറ്ററിന്റെ ഓഹരി വിലയില്‍ അഞ്ച് ബില്യന്‍ ഡോളറിന്റെ ഇടിവ്

സാന്‍ഫ്രാന്‍സിസ്‌കോ: വിദ്വേഷം, അധിക്ഷേപം,ഓണ്‍ലൈന്‍ ട്രോള്‍, എന്നിവ പ്രചരിക്കുന്നത് ഒഴിവാക്കാനായി നടപടി സ്വീകരിച്ചത് മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിനെയും ബാധിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കമ്പനിയുടെ ഓഹരിവിലയില്‍ 20. 5…

By :  Editor
Update: 2018-07-31 03:03 GMT

സാന്‍ഫ്രാന്‍സിസ്‌കോ: വിദ്വേഷം, അധിക്ഷേപം,ഓണ്‍ലൈന്‍ ട്രോള്‍, എന്നിവ പ്രചരിക്കുന്നത് ഒഴിവാക്കാനായി നടപടി സ്വീകരിച്ചത് മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിനെയും ബാധിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കമ്പനിയുടെ ഓഹരിവിലയില്‍ 20. 5 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

ഇതോടെ ട്വിറ്ററിന്റെ വിപണി മൂല്യത്തില്‍ ഏകദേശം അഞ്ച് ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടായി. വെറുപ്പും, വിദ്വേഷവും നിറഞ്ഞ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ ട്വിറ്റര്‍, സമീപകാലത്ത് പത്ത് ലക്ഷത്തോളം വരുന്ന വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്തിരുന്നു. യൂസര്‍ ബേസ് അഥവാ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ കുറഞ്ഞതാണ് ഓഹരി വില ഇടിയാന്‍ കാരണമായത്.

വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നതിനാല്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു .

വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതടക്കം കമ്പനി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശന നടപടികള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഗുണം ചെയ്യുമെന്ന പൂര്‍ണ വിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് കമ്പനി അറിയിച്ചു.

Similar News