കുഞ്ഞുങ്ങള്‍ ഫുള്‍ ടൈം ഫോണിലാണോ, ഈ സ്വാഭാവം മാറ്റാന്‍ ചില വഴികളുണ്ട്
പൊതുവെ കുട്ടികള്‍ക്കിടയില്‍ ഈ കാലത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വളരെയധികം വര്‍ധിച്ച് വരികയാണ്. എത്ര ശ്രമിച്ചിട്ടും കുട്ടികളുടെ സ്‌ക്രീന്‍ ടൈമിന് ഒരു പരിധി വയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാറില്ല.…
പൊതുവെ കുട്ടികള്‍ക്കിടയില്‍ ഈ കാലത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വളരെയധികം വര്‍ധിച്ച് വരികയാണ്. എത്ര ശ്രമിച്ചിട്ടും കുട്ടികളുടെ സ്‌ക്രീന്‍ ടൈമിന് ഒരു പരിധി വയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാറില്ല. എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ അനിവാര്യമായി മാറി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. പക്ഷെ ഇത് അമിതമായി ഉപയോഗിക്കുന്നത് പല തരത്തിലുള്ള ആപത്തുകളുമുണ്ടാക്കും.
അമിതമായ മൊബൈല്‍, ലാപ്പ്‌ടോപ്പ്, ടാബ് ലെറ്റുകള്‍ എന്നിവയുടെ ഉപയോഗം പലപ്പോഴും ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും വെല്ലുവിളി സൃഷ്ടിക്കും. കുട്ടികളുടെ ഏകാഗ്രത, ശ്രദ്ധ എന്നിവയെല്ലാം നശിപ്പിക്കാന്‍ അമിതമായി സ്‌ക്രീന്‍ ടൈമിന് കഴിയും. കൃത്യമായ ഒരു സമയം മാത്രം സ്‌ക്രീന്‍ ടൈം നല്‍കുക. അതിനായി ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. പഠന ആവശ്യങ്ങള്‍ക്ക് അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നത് മാതാപിതാക്കളുടെ അറിവോടെയും ശ്രദ്ധയോടെയും വേണം. എങ്ങനെ സ്‌ക്രീന്‍ ടൈം കുറയ്ക്കാം
മാതാപിതാക്കള്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ വേണ്ടി കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ നല്‍കുന്ന ശീലം ഒഴിവാക്കുക. കൃത്യമായ സമയം വച്ച് മാത്രം മൊബൈലും മറ്റ് ഉപകരണങ്ങളും നല്‍കുക.
മിക്ക ഉപകരണങ്ങള്‍ക്കും സമയം സെറ്റ് ചെയ്യാനുള്ള ഓപ്ഷനുകളുണ്ട് അത് അനുസരിച്ച് സെറ്റ് ചെയ്യുക. അമിതമായി ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ആണ് നിങ്ങളുടേതെങ്കില്‍ സ്‌ക്രീന്‍ ടൈം വയ്ക്കുന്നത് ഗുണം ചെയ്യും.
പെട്ടെന്ന് സമയം വെട്ടി കുറയ്ക്കാതെ പതുക്കെ പതുക്കെ ടൈം കുറച്ച് കൊണ്ട് വരണം. നിലവില്‍ ഉപയോഗിക്കുന്നതിന്റെ നേര്‍ പകുതിയായി സമയം കുറയ്ക്കുക.
സ്‌കൂള്‍ അല്ലെങ്കില്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ കുഞ്ഞുങ്ങളുമായി മുഖാമുഖം സംസാരിക്കാന്‍ ശ്രമിക്കുക. കുട്ടികള്‍ പറയുന്നത് കൃത്യമായി ശ്രദ്ധ നല്‍കുക
സ്‌ക്രീന്‍ ടൈം ഇല്ലാത്തപ്പോള്‍ കുട്ടികള്‍ക്ക് പെട്ടെന്ന് കൈ എത്തി എടുക്കാന്‍ പറ്റാത്തതും കാണാന്‍ കഴിയാത്തതുമായ സ്ഥലങ്ങളില്‍ ഫോണും ടാബ് ലെറ്റുമൊക്കെ വയ്ക്കാന്‍ ശ്രമിക്കുക.
ഭക്ഷണം കഴിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ പഠിപ്പിക്കുക. വീടുകളില്‍ ഫോണ്‍ ഫ്രീ സോണ്‍ എന്ന ആശയം കൊണ്ടുവരിക. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴും അത് ഒഴിവാക്കാന്‍ ശ്രമിക്കു.
കുട്ടികളെ പുറത്ത് പോയി കളിക്കാന്‍ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കഴിയുമെങ്കില്‍ മാതാപിതാക്കളും അവര്‍ക്കൊപ്പം കളിക്കാന്‍ സമയം കണ്ടെത്തുക.