സംഭൽ വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടികളെ പ്രശംസിച്ച മുസ്ലീം യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി
ഉത്തർപ്രദേശ്: സംഭൽ വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടികളെ പ്രശംസിച്ച മുസ്ലീം യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. മൊറാദാബാദ് സ്വദേശിയായ നിദയെയാണ് ഭർത്താവ് ഇജാസുൽ മുത്തലാഖ് ചൊല്ലിച്ചത്. മറ്റ് കാരണങ്ങളില്ലാതെയാണ് ഭർത്താവ് ഇത് ചെയ്തതെന്നും പൊലീസിൽ പരാതിപ്പെട്ടതായും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.
” സംഭൽ പ്രശ്‌നവുമായി ബന്ധപ്പെട്ട വാർത്തകൾ ടിവിയിൽ കണുന്ന സമയത്ത് ഭർത്താവ് ഇത് കാണരുതെന്ന് പറയുകയായിരുന്നു. എന്നാൽ എന്തുകൊണ്ട് കണാൻ പാടില്ലെന്നും അവിടുത്തെ സ്ഥിതിഗതികൾ അറിയാനുള്ള അവകാശം എനിക്കുണ്ടെന്നും ഞാൻ പറഞ്ഞു. ജോലി ആവശ്യങ്ങൾക്കായി സംഭലിലേക്ക് പോകേണ്ടതായുണ്ട്. ഈ സമയങ്ങളിൽ സംഭലിലേക്ക് പോകുന്നത് സുരക്ഷിതമാണോ എന്നറിയാനായിരുന്നു ഞാൻ വാർത്തകൾ നോക്കിയത്. എന്നാൽ ഇതിൽ ഭർത്താവ് പ്രകോപിതനാവുകയായിരുന്നു.”- നിദ പറഞ്ഞു.
താനൊരു മുസ്ലീമല്ല, അവിശ്വാസിയാണെന്നും ഇജാസുൽ പറഞ്ഞെന്നും യുവതി ആരോപിച്ചു. പൊലീസ് നടപടിയെ പ്രശംസിച്ച തന്നെ ഇനി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു. നിദയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.