‘ഹരിശ്രീ ​ഗണപതായേ നമഃ’; ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീറും കുഞ്ഞുങ്ങളെ ഹരിശ്രീ കുറിപ്പിച്ചു

Update: 2024-10-13 06:36 GMT

കണ്ണൂർ: കുട്ടികളെ എഴുത്തിനിരുത്തിച്ച് സ്പീക്കർ എഎൻ ഷംസീറും. കണ്ണൂർ തലശേരി ​ഗുണ്ടർട്ട് മ്യൂസിയത്തിലായിരുന്നു കുട്ടികളെ ഹരിശ്രീ കുറിച്ചത്. ഷംസീർ ‘ഹരിശ്രീ ​ഗണപതായേ നമഃ’ എന്ന് അരിയിൽ എഴുതിച്ചു.

ഗണപതി മിത്താണെന്ന പറഞ്ഞതിന് പിന്നാലെ ഷംസീറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കു‍ഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്. ​ഗണപതി മിത്താണെന്നും ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു എഎൻ ഷംസീറിന്റെ വിവാദ പ്രസ്താവന.

ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠി‌പ്പിക്കുന്നുവെന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഇതൊക്കെ വെറും മിത്തുകളാണെന്നും സ്പീക്കർ ഒരു പരിപാടിയിൽ പറഞ്ഞത് കേരളത്തിലെ ഭക്തരെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയ ഷംസീറിനെതിരെ കേരളമൊട്ടാകെ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ വിദ്യാരംഭം കുറിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി വിഎൻ ശിവൻകുട്ടിയുടെ വീട്ടിസലും വിദ്യാരംഭം നടന്നു. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ അനന്തരവൾ നിർഭയയെയാണ് തിരുവനന്തപുരത്തെ ഔദ്യോ​ഗിക വസതിയിൽ എഴുത്തിനിരുത്തിയത്. 

Tags:    

Similar News