ശാസ്താംകോട്ട തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ
കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17), അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.
Update: 2024-09-27 08:54 GMT
കൊല്ലം: ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ പ്ലസ് ടു വിദ്യാർഥികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17), അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു. ഇരുവരും കൊട്ടാരക്കരയിലെ സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികളായിരുന്നു. മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല.