മൃദംഗവിഷൻ ഭാരവാഹികളെ ചോദ്യം ചെയ്യും, സ്‌റ്റേഡിയത്തിലെ സ്റ്റേജ് PWD പരിശോധിപ്പിക്കും

ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടി സംഘാടകരായ മൃദംഗവിഷനെതിരേ പോലീസ് കേസെടുത്തു;

Update: 2024-12-30 07:25 GMT

കൊച്ചി : ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടി സംഘാടകരായ മൃദംഗവിഷനെതിരേ പോലീസ് കേസെടുത്തു. കലൂര്‍ സ്‌റ്റേഡിയത്തിലെ സ്റ്റേജ് പി.ഡബ്ലൂ.ഡിയെക്കൊണ്ട് പരിശോധിപ്പിക്കും. പോലീസിന് ശാസ്ത്രീയമായ റിപ്പോര്‍ട്ടിന് വേണ്ടിയാണിത്.

സംഘാടകരായ മൃദംഗവിഷന്‍ ഭാരാവാഹികളെ ഉടന്‍തന്നെ ചോദ്യം ചെയ്യും. ഇവര്‍ക്കെതിരേ കൂടുതല്‍ തെളിവുകളാണ് പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ജി.സി.ഡി.എ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി)യുടെ പിന്തുണയോടെ നടന്ന പരിപാടി കോര്‍പ്പറേഷന്‍ അനുമതിയില്ലാതെയാണ് നടന്നതെന്നാണ് വിവരം. ടിക്കറ്റ് വെച്ച് നടത്തുന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ അനുമതി ആവശ്യമാണ്. ജി.സി.ഡി.എ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അറിയിച്ചിരുന്നു. കലൂര്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോള്‍ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News