ഉമ തോമസിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി

പത്ത് മണിക്ക് മെഡിക്കൽ ബോർഡ് യോ​ഗം ചേരും;

Update: 2024-12-31 03:56 GMT

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയിൽ നിന്നു വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യ നിലയിൽ നേരിയ പുരോ​ഗതി. മകൻ കയറി കണ്ടപ്പോൾ എംഎൽഎ കണ്ണ് തുറന്നതായും കൈകാലുകൾ അനക്കിയതായും റിപ്പോർട്ടുകളുണ്ട്.

ഇന്ന് രാവിലെ പത്ത് മണിക്ക് മെഡിക്കൽ ബോർഡ് യോ​ഗം ചേരുന്നുണ്ട്. ഇതിനു ശേഷം മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വന്നാൽ മാത്രമേ ആരോ​ഗ്യ നിലയിൽ എത്രത്തോളം പുരോ​ഗതി വന്നു എന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കുകയുള്ളു. നിലവിൽ ഉമ തോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാൻ കഴിയുമോ എന്നു മെഡിക്കൽ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ​ഗുരുതരമാണ്. ആരോ​ഗ്യ സ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കമെന്നു ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിർമിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദം​ഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീം, ഓസ്കർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

Tags:    

Similar News