ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്ക് ; ബാല​ഗോകുലം ‘രാഷ്‌ട്രീയ സംഘടന’യെന്ന് കോഴിക്കോട് ചെലൂർ സുബ്രഹ്മണ്യ മഹാക്ഷേത്ര കമ്മിറ്റി; പ്രതിഷേധവുമായി ഭക്തർ

ബാല​ഗോകുലം രാഷ്‌ട്രീയ സംഘടനയാണെന്നാണ് സിപിഎം വാദം. ശോഭായാത്രയ്‌ക്ക് ക്ഷേത്രഭൂമി നൽകാനാകില്ലെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ

Update: 2024-08-24 05:43 GMT

കോഴിക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിപിഎം. ബാല​ഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. കോഴിക്കോട് ചെലൂർ സുബ്രഹ്മണ്യ മഹാക്ഷേത്ര കമ്മിറ്റിയുടേതാണ് നടപടി. സംഭവത്തിൽ ഭക്തജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ബാല​ഗോകുലം രാഷ്‌ട്രീയ സംഘടനയാണെന്നാണ് സിപിഎം വാദം. ശോഭായാത്രയ്‌ക്ക് ക്ഷേത്രഭൂമി നൽകാനാകില്ലെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇത്തരമൊരു നിയമം മലബാർ ദേവസ്വം ബോർഡിൽ ഇല്ലെന്നും വിശദീകരണം. ഇത് സംബന്ധിച്ച് ബാല​ഗോകുലത്തിന് കത്ത് നൽകി.

മുൻ വർഷങ്ങളിൽ ശോഭായാത്ര നടത്തുന്നതിനായി ക്ഷേത്രവും ക്ഷേത്രഭൂമിയും വിട്ടുനൽകിയിരുന്നു. കുന്നമം​ഗലം ഭാ​ഗത്ത് അഞ്ചിടങ്ങളിൽ ബാല​ഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭയാത്ര സംഘടിപ്പിച്ചിരുന്നു. മറ്റിടങ്ങളിൽ ആഘോഷപൂർവമായി ശോഭായാത്ര നടക്കുമ്പോഴാണ് ചെലൂർ ഭാ​ഗത്ത് മാത്രമുള്ള വിലക്കെന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു.

Tags:    

Similar News