കോഴിക്കോട്: ഗുരുതരാവസ്ഥയിൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ചത്തെ അതേ നിലയിൽ തുടരുകയാണെന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണ്. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് 16നു പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ ഐസിയുവിൽ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയുണ്ടായ ചെറിയ ഹൃദയാഘാതമാണ് സ്ഥിതി വഷളാക്കിയത്.