വടകരയിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; ഒരാൾ പടിയിലും മറ്റൊരാൾ വാഹനത്തിനുള്ളിലും ; മരിച്ചത് മലപ്പുറം, കാസർകോഡ് സ്വദേശികൾ
By : Evening Kerala
Update: 2024-12-24 01:43 GMT
കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ . കോഴിക്കോട് വടകര കരിമ്പനപാലത്താണ് രണ്ട് പുരുഷൻമാരെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.